ജമ്മു കശ്മീരിലുണ്ടായ മഞ്ഞിടിച്ചില്‍ 11 സൈനികര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ രണ്ടു സ്ഥലങ്ങളിലായി ഉണ്ടായ മഞ്ഞിടിച്ചിലില്‍ 11 സൈനികര്‍ മരിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഗുര്‍സെ േമഖലയിലെ സൈനിക ക്യാമ്പില്‍ ഇന്നലെയുണ്ടായ മഞ്ഞിടിച്ചിലിലാണ് മരണം. മഞ്ഞിനടിയില്‍ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
മോശം കാലാവസ്ഥയും കനത്ത മഞ്ഞു വീഴ്ചയും മൂലം രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. ഗുര്‍സെ മേഖലയലിലെ സൈനിക ക്യാമ്പുണ്ടായിരുന്ന സ്ഥലത്തു നിന്ന് ആറ് മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. സൈനിക ക്യാമ്പിലേക്ക് പോവുകയായിരുന്ന വാഹനം മഞ്ഞിടിച്ചിലില്‍ കാണാതായിട്ടുണ്ട്.
ഇന്നലെ സൊണമാര്‍ഗിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു മേജര്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഏഴുപേരെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. എത്രപേരെ കാണാതായി എന്നതിനെ കുറിച്ച് സേന കൃത്യമായ വിവരം നല്‍കിയിട്ടില്ല. ഇന്നലെയുണ്ടായ കനത്ത മഞ്ഞു വീഴ്ചയില്‍ നാല് സാധാരണക്കാരും മരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























