നാത്തൂനുമായി വഴക്കിട്ടു, രണ്ടുവയസ്സുള്ള മകനെ യുവതി സ്‌റ്റെപ്പില്‍ നിന്നും താഴേക്കെറിയുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ!

നാത്തൂനുമായി വഴക്കിട്ടതിന് പിന്നാലെ ഉറങ്ങിക്കിടന്ന രണ്ടു വയസ്സുള്ള മകനെ സ്‌റ്റെപ്പില്‍ നിന്നും സ്വന്തം അമ്മ താഴേക്ക് വലിച്ചെറിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. ഡല്‍ഹിയിലാണ് സംഭവം.
സോനു ഗുപ്ത എന്ന 26-കാരിയായ യുവതിയെ ഭര്‍ത്താവ് നിതിന്‍ ഗുപ്തയുടെ പരാതിപ്രകാരം പോലീസ് വധശ്രമത്തിന് കേസ് ചാര്‍ജ് ചെയ്തു. അന്‍ഷു എന്ന രണ്ടുവയസ്സുകാരന്‍ തലയ്ക്കും മുഖത്തും ഗുരുതര പരിക്കുകളോടെ എയിംസ് ആശുപതിയില്‍ ചികിത്സയിലാണ്. വീട്ടില്‍ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവികളിലാണ് സോനുവിന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ഒരു കോസ്‌മെറ്റിക് ഷോപ്പ് ഉടമയായ നിതിനും സോനുവും തമ്മില്‍ അഞ്ചുവര്‍ഷം മുന്‍പാണ് വിവാഹിതരായത്. നിതിനുമായും അവരുടെ മാതാപിതാക്കളുമായും സോനു എപ്പോഴും വഴക്കിടുമായിരുന്നുവെന്ന് നിതിന്‍ മൊഴിയില്‍ പറയുന്നു.സ്വത്തുതര്‍ക്കത്തെ കുറിച്ച് സംസാരിച്ച് കൊണ്ടിരുന്ന സോനു പെട്ടെന്ന് കുപിതയായി കുട്ടിയെ നിലത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് നാത്തൂന്‍ സാക്ഷ്യപ്പെടുത്തുന്നു. സോനു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha

























