രാജവെമ്പാലകള്‍ സുഗമമായി വിലസുന്ന ഇന്ത്യയിലെ ഒരു ഗ്രാമം

നമ്മുടെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പോലെ രാജവെമ്പാലകള്‍ സുഗമമായി വിലസുന്ന ഇന്ത്യയിലെ ഒരു ഗ്രാമക്കാഴ്ചകളെ കുറിച്ചുള്ള വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാരതീയസംസ്‌കാരത്തെ അടുത്തറിയുന്നതിന്റെ ഭാഗമായി 2014ല്‍ ഗംഗാനദിയെ കുറിച്ച് ബിബിസി ചെയ്ത ഡോക്യുമെന്ററി സീരീസിന്റെ ഭാഗമാണ് ഈ വീഡിയോ. വാരാണസിയ്ക്ക് അടുത്തുള്ള ഗാന്‍ജി ഗ്രാമത്തില്‍ രാജവെമ്പാലയെ ദൈവമായി ആരാധിക്കുന്നുണ്ട്. വിഡിയോ കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക
ഗ്രാമവാസികളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് ഇവിടെ പാമ്പുകള്‍. രാജവെമ്പാലകള്‍ക്ക് എവിടെ വേണമെങ്കിലും പ്രവേശിക്കാം, ആരും അതിന്റെ ചുറ്റുപാടിലേക്ക് എത്തിനോക്കുന്നില്ല. പാമ്പിന്റെ കടി ഏറ്റാല്‍ ആ വിഷത്തെ അതിജീവിക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇന്ത്യയില്‍ 20000 ആളുകള്‍ പ്രതിവര്‍ഷം പാമ്പുകടിയേറ്റ് മരിക്കുമ്പോള്‍ ഈ ഗ്രാമത്തില്‍ നിന്നും ഇതുവരെ പാമ്പുകടിയേറ്റ ഒറ്റകേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ഈ വിശ്വാസത്തിന് അടിത്തറയാകുന്നു.
https://www.facebook.com/Malayalivartha

























