ദേശീയ വനിതാ നീന്തല്‍ താരം താനിക ധാര ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈന്മ ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ നീന്തല്‍ താരം താനിക ധാര(23)യെ മുംബൈയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെസ്‌റ്റേണ്‍ റയില്‍വേയില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു താനിക. 2015ല്‍ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസില്‍ വെങ്കല മെഡലും നേടിയിരുന്നു.
വീട്ടിലെത്തിയ സുഹൃത്താണു താനികയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്‍ക്കത്തിയിലാണു താനികയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























