കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍; കുപ്വാര മേഖലയില്‍ അഞ്ച് സൈനികരെ കാണാതായി

കശ്മീലെ കുപ്വാര മേഖലയില്‍ ഹിമപാതത്തെ തുടര്‍ന്ന് അഞ്ച് സൈനികരെ കാണാതായി. പ്രദേശത്ത് നിരീക്ഷണ ജോലിയിലായിരുന്ന 5 പേരെയാണ് മഞ്ഞിടിഞ്ഞു വീണ് കാണാതായിരിക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
മഞ്ഞുമൂടിയ വഴികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സൈന്യത്തിന്റെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
കഴിഞ്ഞദിവസം മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് പതിനാല് സൈനികരടക്കം 21 പേര്‍ മരിച്ചിരുന്നു. ദിവസങ്ങളായി കശ്മീരില്‍ കനത്ത ഹിമപാതം തുടരുകയാണ്.
മഞ്ഞുവീഴ്ചയെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























