സുനന്ദയുടെ മരണം അസ്വഭാവികമെന്ന് എഫ്. ബി.ഐ റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശിതരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറുടെ മരണം അസ്വഭാവികമെന്ന് എഫ്.ബി.ഐ. സുനന്ദാ പുഷ്‌കറന്റെ കുടലിന്റെ ഭാഗങ്ങള്‍ രാസപരിശോധനയ്ക്കായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയ്ക്ക് അയച്ചിരുന്നു. അവര്‍ നടത്തിയ പരിശോധനയിലും മരണ കാരണം വിഷമാണെന്ന് വ്യക്തമാക്കുന്നു. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഫോറന്‍സിക് വിഭാഗം മേധാവി സുധീര്‍ ഗുപ്ത മുമ്പ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ന്യൂസ് എക്‌സ് ഡോട് കോം എന്ന ന്യൂസ് സൈറ്റാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
ശനിയാഴ്ച എഫ്.ബി.ഐ റിപ്പോര്‍ട്ട് വന്നതോടെ തങ്ങളുടെ നിഗമനം ശരിയാണെന്ന് വീണ്ടും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. സുനന്ദ മരിച്ച് കിടന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് ഡല്‍ഹി പൊലീസ് ചില മരുന്നുകളും വിഷവും കണ്ടെടുത്തിരുന്നു. അത് കൂടി വിലയിരുത്തിയ ശേഷമാണ് തങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. അമിത ഉല്‍കണ്ഠ ഉള്ളവര്‍ കഴിക്കുന്ന അല്‍പാരക്‌സ് എന്ന മരുന്ന് അമിതമായി കഴിച്ചാണ് സുനന്ദ മരിച്ചതെന്ന് നേരത്തെ എയിംസിലെ ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസുകാരിയായിരുന്ന സുനന്ദ തരൂരിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു.
https://www.facebook.com/Malayalivartha

























