ജല്ലിക്കെട്ട് സമരക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വനിതാ പോലീസ്

സമര്‍ക്കാര്‍ കാണിച്ചത് തോന്ന്യാസം തന്നെ. എന്നെ അവര്‍ കൊല്ലാക്കൊല ചെയ്തു. ജല്ലിക്കെട്ട് സമരക്കാര്‍ക്കെതിരെ ലൈംഗികാരോപണം. ജല്ലിക്കെട്ട് സമരക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വനിതാ പോലീസ്. ചെന്നൈയിലെ ഐസ് ഹൗസ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തിന്റെ മറവിലാണ് എം. ദുര്‍ഗാദേവി എന്ന ഹെഡ് കോണ്‍സ്റ്റബിളിനെ പ്രതിഷേധക്കാര്‍ ലൈംഗികമായി ഉപദ്രവിച്ചത്.
പോലീസ് സ്‌റ്റേഷന്‍ കത്തിച്ച സംഭവം അന്വേഷിക്കുന്ന പോലീസ് സംഘത്തോടാണ് ദുര്‍ഗ ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കമ്മീഷണര്‍ എസ്. ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. ഇരുനൂറോളം പുരുഷന്‍മാരടങ്ങുന്ന സംഘമാണ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്.
പ്രതിഷേധക്കാരെ തടയാനുള്ള ബാരിക്കേഡിന് സമീപം നില്‍ക്കുകയായിരുന്ന ദുര്‍ഗയെ ഒരു സംഘം ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് പോലീസ് സ്‌റ്റേഷനില്‍ പോലീസുകാര്‍ കുറവായിരുന്നു. തുടര്‍ന്ന് വയര്‍ലസ് മുഖേന ദുര്‍ഗ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തേക്ക് എത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























