പുതിയരൂപത്തില്‍ 1000 രൂപ തിരികെ വരുന്നു

ആയിരം രൂപ നോട്ട് മടങ്ങിയെത്തുമെന്നു റിപ്പോര്‍ട്ട്. പുതിയ സുരക്ഷാ ക്രമീകരണത്തിലും രൂപകല്‍പ്പനയിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നോട്ടുകള്‍ ബാങ്കുകളിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ നിറത്തിലുള്ള നോട്ടിന്റെ രൂപകല്‍പ്പന നടന്നു വരികയാണെന്നും റിസര്‍വ്വ് ബാങ്ക് വൃത്തങ്ങളെ ഉദ്ദരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരം രൂപ നോട്ട് വിപണിയിലെത്തുന്നതോടെ നിലവിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.
അതിനിടെ എടിഎമ്മുകളില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 ആയി വര്‍ദ്ധിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോട്ടു നിരോധനത്തിനു മുമ്പ് എടിഎമ്മുകളില്‍ പ്രതിദിനം നിറച്ചിരുന്നത് 13,000 കോടി രൂപയായിരുന്നു. ഇപ്പോള്‍ 12,000 കോടി രൂപ നിറയ്ക്കാന്‍ കഴിയുന്നുണ്ട്. അതിനാല്‍തന്നെ പരമാവധി പിന്‍വലിക്കാവുന്ന തുക 24,000 ആയി ഉയര്‍ത്തണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
ബാക്കി 20,50, 100 ന്റെ നോട്ടുകളും പിന്നാലെയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 
https://www.facebook.com/Malayalivartha

























