ജിയോയുടെ പുറകേ നടന്ന് ജനങ്ങളെ പറ്റിക്കുന്നതായി എയര്‍ടെല്ലിനെതിരെ പരാതി

ജിയോയുടെ പുറകേ നടന്ന് ജനങ്ങളെ പറ്റിക്കുന്നതായി എയര്‍ടെല്ലിനെതിരെ ജിയോ പരാതി നല്‍കി. ജിയോയുടെ വരവോടെ കടുത്ത മത്സരമാണ് ടെലികോം കമ്പനികള്‍ക്കിടയില്‍ ഇപ്പോള്‍ നടക്കുന്നത്. ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയതോടെ പിടിച്ചുനില്‍ക്കാന്‍ മത്സരിക്കുകയാണ് മറ്റ് കമ്പനികള്‍. ഇതോടൊപ്പമാണ് പരാതികളും വന്നത്.
ഇതിനിടയിലാണ് രാജ്യത്തെ നിലവിലെ ഒന്നാം സ്ഥാനക്കാരായ എയര്‍ടെല്ലിനെതിരെ പരാതിയുമായി ജിയോ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ജിയോ ടെലികോം റെഗുലേറ്ററി അതോരിറ്റിയെ സമീപിച്ചു. തെറ്റിപ്പിക്കുന്ന പരസ്യങ്ങള്‍ കാണിക്കുന്നതിന് എയര്‍ടെല്ലില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കണമെന്ന ആവശ്യവുമായിട്ടാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്.
ജിയോ എഫക്ടില്‍ പിടിച്ചുനില്‍ക്കാന്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ കോളുകളും ഇന്റര്‍നെറ്റ് ഓഫറുകളും തട്ടിപ്പെന്നാണ് ജിയോ വാദിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ജിയോ പരാതിയുമായി രംഗത്തെത്തിയത്. ഇിയോയുടെ ഓഫര്‍ 31 വരെ നീട്ടിയപ്പോള്‍ എയര്‍ടെല്‍ അതിനെതിരെ രംഗത്തെത്തിയിരുന്നു. മുകേഷ് അംബാനിയുടെ ജിയോയും സുനില്‍ മിത്തലിന്റെ എയര്‍ടെല്ലും തമ്മിലുള്ള യുദ്ധം എവിടെ എത്തുമെന്നാണ് ഇപ്പോള്‍ വ്യവസായ ലോകം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha

























