ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി സുപ്രീംകോടതി ഇന്ന് പ്രഖ്യാപിച്ചേക്കും

ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി സുപ്രീംകോടതി ഇന്ന് പ്രഖ്യാപിച്ചേക്കും. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം, ബി.സി.സി.ഐ, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ എന്നിവരുടെ വാദം കേട്ട ശേഷം കോടതി അന്തിമതീരുമാനമെടുക്കും. ഇവര്‍ നിര്‍ദ്ദേശിച്ച പേരുകള്‍ കോടതി പരിശോധിക്കും.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടുത്തമാസം രണ്ട്, മൂന്ന് തീയതികളില്‍ ദുബായിയില്‍ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ പങ്കെടുക്കാനുള്ള ബി.സി.സി.ഐ പ്രതിനിധിയെയും തീരുമാനിക്കും
https://www.facebook.com/Malayalivartha

























