കനത്ത മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. 90 വിമാനങ്ങളും 28 ട്രെയിന്‍ സര്‍വീസുകളും വൈകുന്നു. ഒരു ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്.
മൂടല്‍ മഞ്ഞു കാരണം ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഇറങ്ങാന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഡല്‍ഹിയുടെ പ്രധാന സ്ഥലങ്ങളില്‍ എല്ലാം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























