തുറിച്ചുനോട്ടം കലാശിച്ചത് കൊലപാതകത്തിലോ? ദുരൂഹതകള്‍ ബാക്കിയാക്കി രസീലയുടെ മരണം

ഇന്‍ഫോസിസ് ജീവനക്കാരിയായ രസീല കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇന്‍ഫോസിസിലെ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഇന്‍ചാര്‍ജായ പ്രവീണ്‍ കുല്‍ക്കര്‍ണി എന്നയാളെ സംശയമുണ്ടെന്ന് രസീലയുടെ കുടുംബം വ്യക്തമാക്കി. സ്ഥാപനത്തിലെ ഒരു മേലുദ്യോഗസ്ഥയില്‍ നിന്ന് നിരന്തരം ദുരനുഭവങ്ങളുണ്ടായി്ട്ടുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നതായി രസീലയുടെ പിതാവ് രാജു പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസി. കമ്മീഷണര്‍ വൈശാലി യാദവാണ് രസിലയുടെ കൊലപാതകം തുറിച്ചു നോട്ടം താക്കീതു ചെയ്തതിന്റെ പ്രതികാരമെന്ന് സംശയിക്കുന്നതായി വെളിപെടുത്തിയത്. കമ്പനിയിലെ സുരക്ഷ ജീവനക്കാരനായ ബാബന്‍ സൈക്യ രസിലയെ തുറിച്ചു നോക്കിയതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം വാക്തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു.
ഇനിയിതാവര്‍ത്തിച്ചാല്‍ പരാതിപ്പെടുമെന്ന് രസില ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അവധി ദിനമായ ഞായറാഴ്ച തന്റെ പ്രൊജക്ട് പൂര്‍ത്തിയാക്കാനായ എത്തിയ രസിലയോട് തനിക്കെതിരെ പരാതി നല്‍കരുതെന്ന് ഇയാള്‍ ആവശ്യപ്പെടുകയും തര്‍ക്കങ്ങള്‍ക്കൊടുവില്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്.
പക്ഷെ തുറിച്ചു നോക്കിയത് ചോദ്യം ചെയ്തതിന് മകളെ കൊന്നുവെന്ന വാദം വിശ്വസനീയമല്ലെന്നും പിതാവ് പറഞ്ഞു. കൊലപാതകം നടന്ന ഇന്‍ഫോസിസ് ഓഫീസ് സന്ദര്‍ശിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ടു നീങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം. കനത്ത സുരക്ഷയുള്ള സ്ഥാപനത്തില്‍ മുന്നാമതെരാളുടെ സഹായമില്ലാതെ കൊലപാതകം നടത്താന്‍ സാധിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രസീലയുടെ പിതാവ് രാജു തിങ്കളാഴ്ച വൈകുന്നേരത്തോടെ പൂനെയിലെത്തി. സഹോദരന്‍ വിനോദ് കുമാര്‍, ഭാര്യാ സഹോദരന്‍ സുരേഷ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പൂനെ സാസുന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കണ്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് വിമാനമാര്‍ഗം നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha

























