ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ

ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി റോക്കറ്റില്‍ ഇന്ത്യയുടെ മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുക. ഇതില്‍ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉള്‍പ്പെടും.
റഷ്യയാണ് ഇതിന് മുമ്പ് ഒരു റോക്കറ്റില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് റെക്കോര്‍ഡിട്ടത്. 2014ല്‍ റഷ്യ ഒരു റോക്കറ്റില്‍ 34 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഫെബ്രുവരി 15നാണ് വിക്ഷേപണം ഐ.എസ്.ആര്‍.ഒ നടത്തുക.
ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ റെക്കോര്‍ഡ് അല്ല ഐ.എസ്.ആര്‍.ഒ ലക്ഷ്യംവെക്കുന്നന്നെും ചെലവ് പരമാവധി കുറക്കാനാണ് ലക്ഷ്യമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു
ഐ.എസ്.ആര്‍.ഒ ഇതിന് മുമ്പും റെക്കോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2014ല്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിച്ച ആദ്യ എഷ്യന്‍ രാജ്യമായും ഇന്ത്യ മാറിയിരുന്നു.
https://www.facebook.com/Malayalivartha

























