കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് നയപ്രഖ്യാപന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ബജറ്റ് സമ്മേളനം ഫലവത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ഏതുവിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാം. ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാകും സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍നിന്ന്
കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നീക്കം പ്രശംസനീയം. നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനം. 2.1 കോടി ജനങ്ങള്‍ സ്വമേധയാ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചു.
പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും പീഡിതര്‍ക്കും വേണ്ടിയാണ് സര്‍ക്കാരിന്റെ നയങ്ങള്‍. പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ കാര്യങ്ങള്‍ ചെയ്തു. 20 കോടിയിലധികം റുപെ കാര്‍ഡുകള്‍ വിതരണം ചെയ്തു. 26 കോടി ജന്‍!ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചു. കറന്‍സിയിതര ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കും.
ധാന്യങ്ങളുടെ വിലക്കയറ്റമാണ് കഴിഞ്ഞതവണ ആശങ്കയ്ക്കിടയാക്കിയത്. ഇത്തവണ അതു നേരിടാന്‍ സര്‍ക്കാര്‍ നടപടികളെടുത്തു. വിലക്കയറ്റം നിയന്ത്രണവിധേയമാക്കി.
https://www.facebook.com/Malayalivartha

























