മുസ്ലീം ലീഗ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു

മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു. ബഡ്ജറ്റ് സെഷന്‍ തുടങ്ങിയതിനു പിന്നാലെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റി.
മന്‍ മോഹന്‍സിംഗ് മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു ഇ.അഹമ്മദ്. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ശാരീരികമായി അത്ര സുഖകരമായ അവസ്ഥയിലായിരുന്നില്ല അഹമ്മദ്.
https://www.facebook.com/Malayalivartha

























