ഐടി ജീവനക്കാരിയായിരുന്ന രസീലയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്‍ഫോസിസ്

പുണൈ ഹിന്‍ജെവാഡി ഇന്‍ഫോസിസ് ഐടി പാര്‍ക്കില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിനി രസീല രാജുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്‍ഫോസിസ്. നഷ്ടപരിഹാരത്തിന് പുറമേ ബന്ധുക്കളില്‍ ഒരാള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുമെന്നും ഇന്‍ഫോസിസ് അറിയിച്ചു. രസീലയുടെ ബന്ധുക്കളും കമ്പനി അധികൃതരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം, കമ്പ്യൂട്ടര്‍ വയര്‍ കഴുത്തില്‍ചുറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, കൊലപാതകം നടത്തിയത് ഒരാള്‍ ഒറ്റയ്ക്കായിരിക്കില്ല എന്ന ആരോപണത്തില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. രസീലയുടെ ആഭരണങ്ങളും മൊബൈലും നഷ്ടപ്പെട്ടിട്ടുമുണ്ട്.
https://www.facebook.com/Malayalivartha

























