ജെല്ലിക്കെട്ട്: തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ബില്‍ സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

ജെല്ലിക്കെട്ടിന് അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ബില്‍ സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കിയതിനെതിരെ സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
2014-ല്‍ ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രത്തിനാണ് അധികാരമെന്നുമായിരുന്നു സന്നദ്ധ സംഘടന വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.
അതേസമയം ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെ കോടതി നിശിതമായി വിമര്‍ശിച്ചു. ക്രമസമാധാനം പാലിക്കുകയെന്നതാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പ്രാഥമിക കര്‍ത്തവ്യം. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
ഈ രാജ്യത്ത് ഒരു നിയമ വ്യവസ്ഥയുണ്ട്. ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ജെല്ലിക്കെട്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ഒരു കൊല്ലം മുമ്പേ സ്‌റ്റേ ചെയ്തതിന് ഇപ്പോഴാണോ പ്രതിഷേധിക്കുന്നതെന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha

























