Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ജഡ്ജി കലക്കി...വിവാഹമോചനത്തിനെത്തിയ ദമ്പതിമാരെ ഒടിഞ്ഞ പെന്‍സിലുകൊണ്ട് ഒന്നിപ്പിച്ചു

31 JANUARY 2017 07:45 PM IST
മലയാളി വാര്‍ത്ത

വിവാഹമോചനങ്ങളുടെ കാലമാണിപ്പോള്‍. പണ്ടൊക്കേ വിവാഹമോചനം എന്നു കേള്‍ക്കുമ്പോള്‍ കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഒരു ഞെട്ടലാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല സ്ഥിതി. ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യയ്ക്ക് ചേര്‍ന്നു പോകാന്‍ പറ്റില്ലായെന്ന് കുടുംബക്കാര്‍ക്ക് ആര്‍ക്കെങ്കിലും തോന്നിയാലും മതി അപ്പോ വിവാഹമോചനമായി. ഇത്തരം കേസുകളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന അഭിഭാഷകര്‍ക്ക് ഇന്ന് ചാകരയാണ്. വിവാഹപിറ്റേന്ന് പോലും പിരിയാന്‍ തീരുമാനിക്കുന്നവരുടെ കാലം. കോടതിയില്‍ വെച്ച് മനസ് മാറി വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നവരുടെ എണ്ണവും അത്ര കുറവല്ല. ഇതുപോലൊരു സംഭവമാണിത്.

ഗുജറാത്തിലെ കോടതിയാണ് രംഗം. എന്തൊക്കെ സംഭവിച്ചാലും വേര്‍പിരിയണമെന്ന നിര്‍ബന്ധവുമായി എത്തിയ ദമ്ബതിമാരാണ് പ്രധാന കഥാപാത്രങ്ങള്‍. ജഡ്ജി കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഭാര്യ ഒരു എയര്‍ലൈന്‍ കമ്ബനിയിലാണ് ജോലി ചെയ്യുന്നത്. വിവാഹമോചനവും അഞ്ച് വയസുള്ള മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായാണ് ഇവര്‍ കോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവ് മുഴുക്കുടിയാനാണെന്നും ചൂതാട്ടക്കാരനാണെന്നും ആരോപിച്ച അവര്‍, ഭര്‍ത്താവിന് കുടുംബത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്നും കോടതിയെ ബോധിപ്പിച്ചു.

മകളെ ഭര്‍ത്താവ് പിടിച്ചുവെച്ചിരിക്കുകയാണെന്നും കുട്ടിയെ വിട്ടുകിട്ടണമെന്നും വിവാഹമോചനം അനുവദിക്കണമെന്നും ഇവര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന്‍മേല്‍ കോടതി ഭര്‍ത്താവിനെ വിളിച്ചുവരുത്തി. ജഡ്ജി പ്രശ്‌നങ്ങള്‍ ആരാഞ്ഞു. കുട്ടിയുടെ ഭാവിക്ക് വേണ്ടിയെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ ഉപദേശിച്ചു. നേരത്തെ കൗണ്‍സിലിങ്ങിന് ഹാജരാകാന്‍ ദമ്ബതികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും തയ്യാറായിരുന്നില്ല. കൗണ്‍സിലിങ്ങിന് ശേഷം മാത്രമേ കേസില്‍ വിധി പറയൂ എന്ന് ജഡ്ജി വ്യക്തമാക്കി.

വേര്‍പിരിയുക മാത്രമാണ് തങ്ങളുടെ തീരുമാനമെന്ന നിലപാടില്‍ ഇരുവരും ഉറച്ചുനിന്നതോടെ ഒരു വ്യത്യസ്ത പരീക്ഷണത്തിന് ജസ്റ്റിസ് ജെബി പര്‍ദിവാല ഒരുങ്ങി. തന്റെ കയ്യിലുണ്ടായിരുന്ന ഒരു പെന്‍സില്‍ ജഡ്ജി ഒടിച്ചു. രണ്ടു കഷ്ണമായ പെന്‍സില്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഇരുവരോടും ജഡ്ജി ആവശ്യപ്പെട്ടു. പെന്‍സില്‍ പഴയതുപോലെയാക്കാന്‍ പശ ഉപയോഗിച്ച് ഒട്ടിക്കാനൊന്നും പാടില്ലെന്ന് ജഡ്ജി ആദ്യമേ നിബന്ധന വെച്ചു. കാരണം രണ്ടു കഷ്ണമായ പെന്‍സില്‍ പശവെച്ച് ഒട്ടിക്കുന്നതു പോലെ അനായാസമാകില്ല, ഒരിക്കല്‍ വേര്‍പെട്ടുപോയ ബന്ധങ്ങളെ ഇണക്കിച്ചേര്‍ക്കാന്‍.

മകളുടെ അവകാശത്തിനായി തമ്മിലടിക്കുമ്‌ബോള്‍ ആ കുഞ്ഞിനുണ്ടാകുന്ന മാനസികവ്യഥ നിങ്ങളുടെ മത്സരബുദ്ധിക്ക് മനസിലാകില്ല. നിങ്ങളുടെ ഈഗോയുണ്ടാക്കുന്ന മുറിവുകള്‍ സ്വന്തം കുഞ്ഞിന്റെ ഇളംമനസിലായിരിക്കും ജഡ്ജി പറഞ്ഞു. പത്തു തവണ ഭാര്യയുമായി അനുരജ്ഞനത്തിന് ശ്രമിച്ച് പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഭര്‍ത്താവിനോട്, ബന്ധങ്ങളുടെ കെട്ടുറപ്പിനായി പതിനൊന്നാം തവണയും ശ്രമിക്കൂ എന്നായിരുന്നു ജഡ്ജിയുടെ മറുപടി. ഏതായാലും പെന്‍സിലിന്റെ ഉപമയും ജഡ്ജിയുടെ ഉപദേശവും കേട്ട ദമ്ബതിമാര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (2 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (2 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (2 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (2 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (3 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (3 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (3 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (5 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (5 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (5 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (6 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (6 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (6 hours ago)

Malayali Vartha Recommends