അനുശോചനം രേഖപ്പെടുത്തിയ ശേഷം ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

മുസ്ലിം ലീഗ് പാര്‍ലമെന്റ് അംഗം ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര ബജറ്റ് ഇന്ന് മാറ്റിവെക്കാന്‍ സാധ്യത ഇല്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റലി ബജറ്റ് അവതരണത്തിന് തയ്യാറായി ബജറ്റ് ബ്രീഫ്‌കെയ്‌സുമായി രാഷ്ട്രപതിയെ കാണാന്‍ പുറപ്പെട്ടിട്ടുണ്ട്.
ബജറ്റ് അവതരിപ്പിച്ചേക്കുമന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. അനുശോചനം രേഖപ്പെടുത്തിയ ശേഷം ബജറ്റ് അവതരിപ്പിച്ചേക്കാനാണ് സാധ്യത എന്ന് വിശ്വസനീയമായ ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























