പ്രതിഷേധങ്ങള്‍ക്കിടെ അരുണ്‍ജയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങി, പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനായെന്നും ജയ്റ്റ്‌ലി

പ്രതിഷേധങ്ങള്‍ക്കിടെ അരുണ്‍ജയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങി. പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനായെന്നും ബജറ്റ്. നോട്ട് അസാധുവാക്കലുമായി സഹകരിച്ച ജനത്തിന് നന്ദിയറിയിച്ചാണ് 2017- 18 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവതരിപ്പിച്ചു തുടങ്ങിയത്്. അരുണ്‍ ജെയ്റ്റിലിയുടെ നാലാമത് ബജറ്റാണിത്. നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം നീളില്ലെന്നും ജെയ്റ്റിലി പറഞ്ഞു.
നോട്ട് നിരോധനം സംശുദ്ധ സമ്പത്ത് വ്യവസ്ഥക്ക് ആക്കം കൂട്ടിയെന്നും സര്‍ക്കാര്‍ ജനങ്ങളുടെ സ്വത്തിന്റെ കാവല്‍ക്കാരന്‍ ആണെന്നും ജെയ്റ്റിലി കൂട്ടിചേര്‍ത്തു.
സിറ്റിംഗ് എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറിവെയ്ക്കാത്തതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. സഭ ചേര്‍ന്നയുടനെ ഇ അഹമ്മദിന് ആദരമര്‍പ്പിച്ചശേഷമാണ് ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്.
https://www.facebook.com/Malayalivartha


























