കാത്തിരുപ്പ് ഇനിയും നീളും... മോദി സര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റിലും കേരളത്തിന് നിരാശ; കേരളത്തിന് ഇത്തവണയും എയിംസില്ല

പതിവുപോലെ ഇത്തവണയും കേരളത്തിന് അവഗണന. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനായുള്ള (എയിംസ്) കേരളത്തിന്റെ കാത്തിരിപ്പു നീളും. ഇത്തവണത്തെ ബജറ്റില്‍ കേരളത്തിന് എയിംസ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റും ഇക്കാര്യത്തില്‍ കേരളത്തെ നിരാശപ്പെടുത്തി.
അതേസമയം, പ്രധാനമന്ത്രിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിനും ജാര്‍ഖണ്ഡിനും ഇത്തവണത്തെ ബജറ്റില്‍ എയിംസ് അനുവദിച്ചു. കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
https://www.facebook.com/Malayalivartha


























