ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് മരണം

ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഒഡീഷയിലെ കൊറാപുട് ജില്ലയില്‍ മൊഗര്‍ഗുമ ഗ്രാമത്തില്‍ വെകുന്നേരം 5.45നാണ് സ്‌ഫോടനം നടന്നത്. സംഭവത്തിന് കാരണം മാവോയിസ്റ്റുകളാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് പൊലീസുകാരുടെ മൃതദേഹം കണ്ടെത്തിയതായും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിട്ടുള്ളത്. കട്ടക്കിലേക്ക് പോയ ഒഡിഷയിലെ സായുധ പൊലീസ് സംഘത്തിന്റെ ട്രക്കിനെയാണ് അക്രമികള്‍ ലക്ഷ്യം വെച്ചത്.
https://www.facebook.com/Malayalivartha


























