സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ ചെവി ഭര്‍ത്താവ് അറുത്തുമാറ്റി

അന്യപുരുഷന്‍മാരോട് സംസാരിച്ചെന്നാരോപിച്ച് ഭര്‍ത്താവ് യുവതിയുടെ രണ്ട് ചെവിയും അറുത്തുമാറ്റി. ഇനി അന്യപുരുഷന്‍മാരുടെ ശബ്ദം നീ കേള്‍ക്കേണ്ടെന്ന് പറഞ്ഞായിരുന്നു ഈ ക്രൂരത. അഫ്ഗാനിസ്ഥാനിലെ ബാല്‍ക്കിലാണ് സംഭവം. 13 വയസ്സുള്ളപ്പോള്‍ വിവാഹിതയാകേണ്ടി വന്ന സറീന എന്ന യുവതിയോടായിരുന്നു ഭര്‍ത്താവിന്റെ അക്രമം. 23 കാരി സെറീനയെ മസാറെ ശരീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയെ രക്തത്തില്‍ കുളിച്ചാണ് സെറീനയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍ നൂര്‍ മുഹമ്മദ് ഫായിസ് പറഞ്ഞു.
ഇനി അയാള്‍ക്കൊപ്പം ജീവിക്കേണ്ടെന്ന് സെറീന പറയുന്നു. വിവാഹമോചനം വേണമെന്ന് അവര്‍ ആശുപത്രിക്കിടക്കയില്‍ വച്ച് പോലിസിനോട് പറഞ്ഞു. സെറീനയുടെ വിവാഹം കഴിഞ്ഞത് ആദ്യദിനങ്ങള്‍ പിന്നിട്ട ശേഷം തുടങ്ങിയതാണ് പീഡനം.
കഴിയാവുന്ന വിദഗ്ധ ചികില്‍സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നുണ്ട്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് മസാറെ ശെരീഫ് ആശുപത്രിയിലുള്ളത്. വേണ്ടി വന്നാല്‍ വിദേശത്തേക്ക് കൊണ്ടുപോവുമെന്ന് ഡോക്ടര്‍ നൂര്‍ മുഹമ്മദ് പറഞ്ഞു. പ്രതി ഇപ്പോള്‍ ഒളിവിലാണ്. പോലിസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. പ്രതിയെ വൈകാതെ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്ന് ബാള്‍ഖ് ഗവര്‍ണറുടെ വക്താവ് ഷേര്‍ ജാന്‍ ദുറാനി പറഞ്ഞു.
2016 ജനുവരിയില്‍ ഭര്‍ത്താവ് റെസ ഗുല്‍ എന്ന യുവതിയുടെ മൂക്ക് മുറിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫര്‍യാബ് പ്രവിശ്യയിലായിരുന്നു സംഭവം. അഫ്ഗാനില്‍ ചികില്‍സാ സൗകര്യമില്ലാത്തതിനാല്‍ റെസാ ഗുല്ലിനെ തുര്‍ക്കിയിലേക്ക് കൊണ്ടുപോയി. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി സായുധസംഘങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശത്തേക്ക് പോവുകയായിരുന്നു. രണ്ട് മാസം മുമ്പ് ഗോര്‍ പ്രവിശ്യയില്‍ നിന്നു സമാനമായ പീഡന വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. 16 കാരിയായ ഗര്‍ഭിണിയെ ഭര്‍ത്താവ് തര്‍ക്കത്തിനൊടുവില്‍ തീ കൊളുത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതി ആശുപത്രിയില്‍ വച്ച് മരിച്ചു. ഈ കേസിലും ഭര്‍ത്താവിനെ പിടികൂടിയിട്ടില്ല.
https://www.facebook.com/Malayalivartha


























