ചരക്കു കപ്പലുകളുടെ കൂട്ടിയിടി; ചെന്നൈ തീരക്കടലില്‍ 35 കിലോമീറ്ററോളം എണ്ണ വ്യാപിച്ചു; കടല്‍ ജീവികള്‍ ചത്തൊടുങ്ങുമെന്ന് പരക്കെ ആശങ്ക

ചരക്ക് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കടലില്‍ പടര്‍ന്ന എണ്ണ ചെന്നൈ തീരക്കടലില്‍ 35 കിലോമീറ്റര്‍ ദുരത്തേക്ക് വ്യാപിച്ചു. എണ്ണ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ശുചീകരണ യജ്ഞം വളരെ വേഗത്തില്‍ തുടരുകയാണ്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി ആയിരത്തലധികം ആളുകളെയാണ് ശുചീകരണത്തിനായി എത്തിച്ചിരിക്കുന്നത്. അധികൃതര്‍ക്കൊപ്പം എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളും മത്സ്യത്തൊഴിലാളികളും ശുചീകരണത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. കനത്ത കാറ്റാണ് എണ്ണ തീരത്തേക്ക് വ്യാപിച്ചതിന് പ്രധാന കാരണം. ഒരു ടണ്‍ എണ്ണ കടലില്‍ പടര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
കടല്‍തീരത്ത് വ്യാപിച്ചിരിക്കുന്ന എണ്ണയുടെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുക്കാനുള്ള യന്ത്രം സ്ഥലത്ത് എത്തിച്ചിട്ടുണ്ടെങ്കിലും അതുപയോഗിച്ചുള്ള ശുചീകരണം ശരിയായി നടക്കുന്നില്ല. അതിനാല്‍ ശുചീകരണത്തിന് കൂടുതല്‍ ആളുകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
എണ്ണ വ്യാപിച്ചത് മൂലം നിരവധി കടല്‍ജീവികള്‍ ചത്തൊടുങ്ങിയിട്ടുണ്ടാകാമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ശുചീകരണത്തിന് അതിവേഗ നടപടികള്‍ എടുത്തില്ലെങ്കില്‍ പ്രത്യാഘാതം വളരെയധികം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. മത്സ്യ പ്രജനനത്തെ ഇത് ബാധിക്കും. വരും മാസങ്ങളിലെ എണ്ണ വ്യാപനത്തിന്റെ പ്രത്യാഘാതം മനസ്സിലാകൂ എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ആമകള്‍ ഉള്‍പ്പെടെയുള്ള കടല്‍ജീവികള്‍ ചത്ത് തീരത്തടിയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച എംടി ബി ഡബ്ല്യു മാപ്പിള്‍, എംടി ഡോണ്‍ കാഞ്ചീപുരം എന്നീ ചരക്ക് കപ്പലുകള്‍ കൂടിയിടിച്ചതിനെ തുടര്‍ന്നാണ് കടലില്‍ എണ്ണ പടര്‍ന്നത്. മാപ്പിളില്‍ എല്‍പിജിയും ഡോണില്‍ പെട്രോളിയം ഓയില്‍ ലൂബ്രിക്കന്റുമായിരുന്നു ഉണ്ടായിരുന്നത്. എണ്ണയുടെ വ്യാപനം മത്സ്യത്തൊഴിലാളികള്‍ക്കം കനത്ത നഷ്ടമുണ്ടാക്കി. പലരുടേയും മത്സ്യബന്ധന വലകള്‍ നശിച്ചു. വല നശിക്കുമോ എന്ന ഭീതിയില്‍ നാല് ദിവസമായി മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ട്. മത്സ്യ മാര്‍ക്കറ്റുകളെല്ലാം അടഞ്ഞുകിടക്കുന്നു. ഉള്ള മത്സ്യം വാങ്ങാന്‍ ആളില്ല.
മത്സ്യത്തില്‍ വിഷമുണ്ടാകുമെന്ന ഭീതിയിലാണ് സ്ഥിരം മത്സ്യം വാങ്ങാന്‍ എത്തുന്നവരെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മുമ്പ് 500 രൂപയ്ക്ക് വിറ്റിരുന്ന മത്സ്യത്തിന് 250 രൂപ കുറച്ചിട്ടും മത്സ്യം വാങ്ങാന്‍ ആളില്ല. ്. മത്സ്യത്തിന്റെ ഗുണവും എണ്ണയും തമ്മില്‍ യാതൊരു ബന്ധവുമില്ല.
എണ്ണ വ്യാപനത്തെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി റിപ്പോര്‍ട്ടില്ലെന്നാണ് സംസ്ഥാന ഫീഷറീസ് മന്ത്രി ജയകുമാര്‍ പ്രതികരിച്ചത്. മത്സ്യം കഴിക്കുന്നതില്‍ ആര്‍ക്കും ഭയം വേണ്ട. എന്നോര്‍, മറീന, തിരുവന്‍മയൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മത്സ്യത്തില്‍ വിഷാംശമില്ലെന്നും ഭഷ്യയോഗ്യമാണെന്നുമാണ് ലബോറട്ടറി റിപ്പോര്‍ട്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























