അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് പഞ്ചാബും ഗോവയും നാളെ പോളിങ് ബൂത്തിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് പഞ്ചാബും ഗോവയും നാളെ പോളിങ് ബൂത്തിലേക്ക്. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും മൂന്നാം ശക്തിയായി ഉയര്‍ന്ന് വരാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. പഞ്ചാബില്‍ പത്ത് വര്‍ഷത്തിന് ശേഷം ഭരണം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്്. എന്നാല്‍ പഞ്ചാബിലും ഗോവയിലും ഭരണം നിലനിര്‍ത്താമെന്നാണ് എന്‍.ഡി.എ സഖ്യത്തിന്റെ വിശ്വാസം. പഞ്ചാബില്‍ 117 സീറ്റുകളിലായി1146 സ്ഥാനാര്‍ത്ഥികള്‍ നാളെ ജനവിധി തേടും. ആകെ 1.92 കോടി വോട്ടര്‍മാരാണ് നാളെ പോളിംങ് ബൂത്തില്‍ എത്തുന്നത്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍ സിങ്ങും മുഖ്യമന്ത്രിപ്രകാശ് സിങ് ബാദല്‍ എന്നിവര്‍ മല്‍സരിക്കുന്ന ലാംബി , അമരീന്ദര്‍ സിങ്ങും മുന്‍ കരസേനാ മേധാവി ജനറല്‍ ജെ.ജെ.സിങ്ങും ഏറ്റുമുട്ടുന്ന പട്ട്യാല , ഉപമുഖ്യമന്ത്രി സുഖ്ബീന്ദര്‍ സിങ് ബാദലും, ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മന്നും മല്‍സരിക്കുന്ന ജലാലാബാദ് എന്നിവയാണ് ശ്രദ്ധേയ മണ്ഡലങ്ങള്‍.
https://www.facebook.com/Malayalivartha


























