ഗൃഹപ്രവേശനത്തിന് ഹെലികോപ്ടറില്‍നിന്ന് പൂക്കള്‍ വര്‍ഷിക്കാന്‍ അനുമതി തേടി വീട്ടുടമ ഹൈക്കോടതിയില്‍

ഗൃഹപ്രവേശന ദിനത്തില്‍ ഹെലികോപ്ടറില്‍നിന്ന് പൂക്കള്‍ വര്‍ഷിക്കാനായി അനുമതി തേടി വീട്ടുടമ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ബംഗളൂരു ഈസ്റ്റ് താലൂക്കിലെ മുല്ലൂരിലുള്ള എം. മുനിരാജുവാണ് വിചിത്ര ആവശ്യവുമായി കോടതിയിലെത്തിയത്. അനുമതിക്കായി ബംഗളൂരു സിറ്റി പൊലീസ് കമീഷണറെ സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ ആഡംബര ഗൃഹപ്രവേശനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും വാദം കേള്‍ക്കല്‍ ഫെബ്രുവരി ആറിലേക്ക് മാറ്റുകയും ചെയ്തു. ഫെബ്രുവരി ഒമ്പതിനാണ് ഗൃഹപ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. അന്നത്തേക്ക് ഹെലികോപ്ടര്‍ ലഭിക്കാന്‍ ഡിസംബര്‍ 29ന് ഡെക്കാന്‍ ചാര്‍ട്ടേഴ്‌സിനെ സമീപിച്ചെങ്കിലും പൊലീസിന്റെ അനുമതി വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. പിറ്റേന്നു തന്നെ സിറ്റി പൊലീസ് കമീഷണറെ സമീപിച്ചെങ്കിലും ഇതുവരെ അനുകൂല മറുപടിയൊന്നും ലഭിച്ചില്ലെന്ന് മുനിരാജു പറയുന്നു.
താന്‍ ക്ഷണക്കത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയാണ് അതിഥികളെ ക്ഷണിച്ചതെന്നും അനുമതി ലഭിച്ചില്ലെങ്കില്‍ ഗൃഹപ്രവേശനദിനം ആളുകള്‍ക്ക് മുമ്പില്‍ നാണം കെടുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഒന്നര മണിക്കൂര്‍ നേരത്തേക്കാണ് അനുമതി വേണ്ടത്. രാജ്യത്തിന്റെ ഭരണഘടന പ്രകാരം തനിക്ക് ഇതിന് അവകാശമുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഹര്‍ജിക്കാരന്റെ പേര് ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍നിന്ന് ഇയാള്‍ അനുമതി വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























