പുനെ ഇന്‍ഫോടെക് പാര്‍ക് ജീവനക്കാരന്‍ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്തു

ഹിന്‍ജെവാഡെ രാജീവ് ഗാന്ധി ഇന്‍ഫോടെക്പാര്‍ക്കില്‍ ഒരു മരണം കൂടി. ഇന്‍ഫോടെക്പാര്‍ക്കിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജീവനക്കാരനായ അഭിഷേക് കുമാര്‍(23) ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചു. സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ അഭിഷേക് കാണ്‍പൂര്‍ സ്വദേശിയാണ്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഒരേ മുറിയില്‍ കഴിയുന്ന കൂട്ടുകാരോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഉറങ്ങണമെന്ന് പറഞ്ഞ് അഭിഷേക് റൂമില്‍ പോയി വാതില്‍ അടച്ച് കുറ്റിയിട്ടു.
കുറച്ച് സമയത്തിനുശേഷം ഇവരുടെ മറ്റൊരു സുഹൃത്ത് ഫോണില്‍ വിളിച്ച് അഭിഷേക് ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റൂമിന്റെ ജനവാതിലിലൂടെ നോക്കിയ സുഹൃത്തുക്കള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന അഭിഷേകിനെയാണ്. അടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അഭിഷേക് സുഹൃത്തിന് ആത്മഹത്യാ കുറിപ്പോ ഫോട്ടോയോ അയച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രണയ ബന്ധം തകര്‍ന്നതു മൂലം നിരാശനായിരുന്നു അഭിഷേക് എന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്ന് വ്യക്തമായത്.
എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നുണ്ട്. അഭിഷേകിന്റെ ഫോണ്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഈആഴ്ച രാജീവ് ഗാന്ധി ഇന്‍ഫോടെക്ക്പാര്‍ക്കിലെ മരണമടയുന്ന രണ്ടാമത്തെ ജീവനക്കാരനാണ് അഭിഷേക്. കഴിഞ്ഞദിവസം ഇന്‍ഫോസിസ് ജീവനക്കാരിയായ കോഴിക്കോട് സ്വദേശി രസിലയെന്ന യുവതി കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























