ഡല്‍ഹിയില്‍ ഒരു കോടിയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി

ഡല്‍ഹിയിലെ മധു വിഹാറില്‍ ഒരു കോടിയുടെ പുതിയ 2000 രൂപ നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍. അശോക്, റംസാന്‍ അലി എന്നിവരാണ് പോലിസ് പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയില്‍ ബസില്‍ കടത്തുകയായിരുന്ന നോട്ടുകളാണു പിടികൂടിയത്.
മീററ്റിലുള്ള ഒരു വ്യക്തിയുടെ പണമാണിതെന്നു ഇവര്‍ പോലീസിനു മൊഴി നല്‍കിയതായണ് വിവരം. വിശദമായ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























