ഇന്‍ഫോസിസില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിക്ക് വേണ്ടി ആളൂര്‍ വക്കീല്‍

ആളൂരിന് ചാകരക്കാലം തന്നെ. സൗമ്യ കേസിനും ജിഷ വധക്കേസിനും പിന്നാലെ ഇന്‍ഫോസിസില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വേണ്ടി അഡ്വ. ബി.എ ആളൂര്‍ ഹാജരായി. ഇന്‍ഫോസിസിന്റെ പൂനെ ക്യാംപസില്‍ രസീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസം സ്വദേശി ബബന്‍ സൈകയ്ക്ക് വേണ്ടിയാണ് ആളൂര്‍ ഹാജരായത്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് ശിവാജി നഗര്‍ ജൂണിയര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആളൂര്‍ ഹാജരായത്.
അതേസമയം പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയുടെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേക്ക് നീട്ടി നല്‍കി. കഴിഞ്ഞ ആഴ്ചയാണ് പൂനെ ഇന്‍ഫോസിസില്‍ രസീലയെന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ടത്. തുറിച്ച് നോക്കിയതിനെതിരെ താക്കീത് ചെയ്തതിന് രസീലയുടെ കഴുത്തല്‍ കംപ്യൂട്ടര്‍ കേബിള്‍ വരിഞ്ഞു മുറുക്കി കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം.
https://www.facebook.com/Malayalivartha


























