യുവതിയെ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി, ഇരുകണ്ണുകള്‍ക്കുമിടയിലെ തലയോടിനുള്ളില്‍ പാറ്റ

മൂക്കിനും കണ്ണിനും അസ്വസ്ഥതയുമായി യുവതി ഡോക്ടരുടെ അടുത്തെത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. തലയ്ക്കുള്ളില്‍ ജീവനുള്ള പാറ്റയെയാണ് കണ്ടെത്തിയത്. ചെന്നൈ സ്വദേശിനിയായ സെല്‍വി എന്ന 42 വയസുകാരിക്കാണ് ഇങ്ങനെയൊരവസ്ഥ വന്നത്. അസ്വസ്ഥത കലശലായതോടെ രാവിലെ അടുത്ത ക്ലിനിക്കില്‍ എത്തി. അവര്‍ അവിടെനിന്നു നഗരത്തിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. അവിടെ നടത്തിയ ശസ്ത്രക്രിയയിലാണ് ജീവനുള്ള പാറ്റയെ ലഭിച്ചത്.
ഒരു ദിവസം നല്ല ഉറക്കത്തിനിടയില്‍ എന്തോ ഒന്നു തന്റെ മൂക്കിലൂടെ ഇഴഞ്ഞുകയറുന്നതായി തോന്നി. പെട്ടെന്നു ഞെട്ടിയെണീറ്റു. മൂക്കിനും കണ്ണിനും ഇടയ്ക്കുള്ള ഭാഗത്തു അസ്വസ്ഥ പെരുകാന്‍ തുടങ്ങി. ഏതെങ്കിലും പ്രാണിയോ മറ്റോ ആയിരിക്കാം മൂക്കില്‍ കയറിയതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
നേസല്‍ എന്‍ഡോസ്‌കോപ്പി ചെയ്തതോടെ ഇരുകണ്ണുകള്‍ക്കുമിടയിലെ തലയോടിനുള്ളില്‍ ഇരിക്കുന്ന പാറ്റയെ കണ്ടെത്തി. ഡോക്ടര്‍ക്കു പോലും ആദ്യം വിശ്വസിക്കാനായില്ല. ശസ്ത്രക്രിയ ചെയ്തു പുറത്ത് എടുത്ത പാറ്റയ്ക്ക് ജീവനുണ്ടായിരുന്നു. ഇത് പാത്രത്തിലൂടെ ചുറ്റിനടന്നത് കണ്ട് ഡോക്ടര്‍മാരൊക്കെ അന്തിച്ചിരുന്നു.
https://www.facebook.com/Malayalivartha


























