പി കെ ദാസ് മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാരികള്‍ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ വിവാദത്തില്‍ മുങ്ങുകയാണ്. ഒറ്റപ്പാലത്തുള്ള വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാരികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച രണ്ട് ജീവനക്കാരികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഹ്‌റു ഗ്രൂപ്പിന്റെ പാമ്പാടിയിലെ എഞ്ചിനീയറിംഗ് കോളേജിലായിരുന്നു ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചത്.
നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റേഡിയോളജി വിഭാഗത്തിലെ രണ്ട് ജീവനക്കാരികളാണ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇരുവരും പി കെ ദാസ് മെമ്മോറിയല്‍ മെഡിക്കള്‍ കോളേജില്‍ നിന്ന് തന്നെയാണ് പഠനം പൂര്‍ത്തിയാക്കിയത്.കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇവര്‍ ഇവിടെ നിന്ന് രാജിവച്ചെന്ന് മാനേജ്‌മെന്റ് പറയുന്നു. അവസാന പ്രവര്‍ത്തി ദിവസമാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലുള്ള യുവതികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























