പ്രിന്‍സിപ്പലിന്റെ ഉപദേശം കേട്ട് വിദ്യാര്‍ത്ഥിനി ഞെട്ടി...സണ്ണി ലിയോണിനെ മാതൃകയാക്കണമെന്ന് പ്രിന്‍സിപ്പല്‍!

അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് പ്രശസ്തരായ ആളുകളെ പോലെയാകണമെന്ന് പറഞ്ഞ് അവരെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍ ഇവിടെ ഒരു പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയോട് പറഞ്ഞത് കേട്ട് ഞെട്ടിയിരിക്കുകയാണ് കുട്ടികളും മാതാപിതാക്കളും. ഇങ്ങനെയുള്ള അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നതെങ്കില്‍ കുട്ടികളുടെ ഭാവി എന്താകുമെന്ന ആശങ്കയിലുമാണ് ഇവിടുത്തെ രക്ഷിതാക്കള്‍.
പോണ്‍ നായിക സണ്ണി ലിയോണിനെ മാതൃകയാക്കാന്‍ പ്ലസ് ടു വിദ്യാര്‍ഥിനിയോട് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്നാണ് റപ്പോര്‍ട്ട്. ബംഗളൂരുവിലെ സദാശിവനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ പ്രന്‍സിപ്പല്‍ കുമാര്‍ ഠാക്കൂറിനെതിരെയാണ് പരാതിയെന്ന് ഒരു പ്രുമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബോയ് ഫ്രണ്ട് ഉണ്ടാകണമെന്നും സെക്‌സ് ടോയ്‌സ് ഉപയോഗിക്കണമെന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയോട് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. തന്നെ ഇടയ്ക്കിടെ വന്ന് കാണണമെന്നു പറഞ്ഞ പ്രിന്‍സിപ്പല്‍ ചേംബറില്‍ വച്ച് ചോക്ലേറ്റും നല്‍കിയെന്നും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു. എല്ലാ പിന്തുണയും സാമ്പത്തികവും നല്‍കാം.
പറഞ്ഞതുപോലെ ചെയ്തില്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ലഭിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഫിസിക്‌സ് അധ്യാപകനായ ഷണ്‍മുഖമാണ് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ എത്തിച്ചതെന്ന് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























