ശശികല എങ്ങനെയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായതെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ചോദ്യം

മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തുന്ന ശശികലയ്ക്ക് തിരിച്ചടി. എല്ലാം അത്ര പെട്ടെന്നു വേണ്ട ഞങ്ങള്‍ പറയാം. തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തുന്ന ശശികല നടരാജന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം ചോദിക്കല്‍. ശശികല എങ്ങനെയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍, പാര്‍ട്ടിയോട് വിശദീകരണം തേടി. ശശികല പുഷ്പ നല്‍കിയ പരാതിയിലാണ് കമീഷന്‍ നടപടി.
ശശികല ഈ മാസം എട്ടിനോ ഒമ്പതിനോ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് ചേരുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും. ഇതിനിടയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി.
പാര്‍ട്ടി ഭരണഘടനപ്രകാരം ജനറല്‍ സെക്രട്ടറിയാകാനുള്ള യോഗ്യതകള്‍ ശശികലയ്ക്ക് ഇല്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗത്വത്തോടെ നിശ്ചിത വര്‍ഷം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് ജനറല്‍ സെക്രട്ടറിയാവാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ ഇതെല്ലാം മറികിടന്നാണ് ശശികല ജനറല്‍ സെക്രട്ടറിയായത്.
https://www.facebook.com/Malayalivartha


























