പ്രക്ഷോഭശേഷം അനുമതിയോടെ ആദ്യ മെഗാ ജെല്ലിക്കെട്ട് ഇന്ന് ആവണിപുരത്ത് നടക്കും

മലകുത്തിമറിക്കാന്‍ പോന്ന ആരോഗ്യമുള്ള കാളയെ കൊമ്പുകുത്തിക്കുന്ന ആ വീരന്‍ ആരായിരിക്കും.
തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനു ശേഷം അനുമതിയോടെ നടത്തുന്ന ആദ്യത്തെ പ്രധാന ജെല്ലിക്കെട്ട് മധുരജില്ലയിലെ ആവണിപുരത്ത് ആരംഭിച്ചു. വന്‍ സന്നാഹങ്ങളോടെ മുന്‍ വര്‍ഷങ്ങളിലേതിനേക്കാളും ഗംഭീരമായാണ് ഇത്തവണ ആവണിപുരത്ത് ജെല്ലിക്കെട്ട് നടത്തുന്നത്. 950 ജെല്ലിക്കെട്ട് കാളകളെ മെരുക്കാന്‍ 1200 പേര്‍ മത്സരിക്കും. പതിനഞ്ച് മെഡിക്കല്‍ സംഘങ്ങളും 20 ആംബുലന്‍സുകളും ജെല്ലിക്കെട്ടു വേദിയിലുണ്ടാകും.
നിരോധനം കാരണം മുടങ്ങിയിരുന്ന ജെല്ലിക്കെട്ട് മൂന്നുവര്‍ഷത്തിനുശേഷമാണ് പുനരാരംഭിക്കുന്നത്. വെള്ളിയാഴ്ച്ച ആവണിപുരത്ത് നടക്കുന്ന ജെല്ലിക്കെട്ടില്‍ കാര്‍ ഉള്‍പ്പെടെയുള്ള മെഗാസമ്മാനങ്ങളാണ് വിജയികള്‍ക്കായി സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്‌നാട് സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായാണ് ജെല്ലിക്കെട്ട് നടത്തേണ്ടത്. ആദ്യം സംഘാടകരുടെ ജെല്ലിക്കെട്ട് കമ്മിറ്റി അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തണം. ഒരു മൃഗഡോക്ടറും മൃഗക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും ജെല്ലിക്കെട്ട് മൈതാനത്ത് ഉണ്ടായിരിക്കണം. എല്ലാ നടപടിക്രമങ്ങളും പാലിക്കുന്നുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കണമെന്നും സര്‍ക്കാരിന്റെ ഭേദഗതിയില്‍ പറയുന്നുണ്ട്.
ജെല്ലിക്കെട്ട് പുനരാരംഭിച്ചതില്‍ ബിജെപി തമിഴ്‌നാട് ഘടകം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും തമിഴ്മാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha


























