പുതിയ ബജറ്റ് പാരയാകുമോ? മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടിന് നൂറ് ശതമാനം പിഴ

കലികാലം ആണെന്നു തന്നെ പറയേണ്ടി വരും ഇനിയുള്ള കാലം. പുതിയ ബജറ്റ് അനുസരിച്ച് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് പാടില്ല. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് കനത്ത പിഴയാണ് ചുമത്തുന്നത്. നിയമ ലംഘകര്‍ക്ക് 100 ശതമാനം പിഴയീടാക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ പറഞ്ഞു.
അതായത് നാല് ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവര്‍ നാല് ലക്ഷം രൂപ പിഴയിടക്കേണ്ടിവരുമെന്നും ഇത് ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പില്‍ വരുമെന്നും ഹസ്മുക് ആദിയ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നോട്ട് നിരോധനം മൂലം കള്ളപ്പണത്തിന് കണക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വരും കാലങ്ങളിലും ഇതേ പോലെ നിലനിര്‍ത്താന്‍ വേണ്ടിയാണ് പണമിടപാടില്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാങ്കിങ് സ്ഥാപനങ്ങള്‍, പോസ്‌റ്റോഫീസ്, സഹകരണ ബാങ്ക് എന്നിവയ്ക്ക് ഈ നിരോധനം ബാധകമാവില്ല.
https://www.facebook.com/Malayalivartha


























