ഒരു രൂപയ്ക്ക് സാരി...കടക്കാരന്റെ സ്ഥിതി കണ്ട് ഞെട്ടി മറ്റുകടക്കാര്‍...എല്ലാത്തിനും കാരണം മോഡി

നോട്ടു നിരോധനത്തിന് പിന്നാലെ ഒരു രൂപയ്ക്ക് സാരി വിറ്റ കടക്കാരന്റെ അവസ്ഥ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് മറ്റുകടക്കാര്‍. കര്‍ണാടകയിലെ കച്ചവടക്കാരനായ ചന്ദ്രശേഖര്‍ പസാര്‍ഗെയാണ് ഇത്തരത്തിലൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അന്ന് പസാര്‍ഗെ ഇത്തരത്തില്‍ ഒരു ഓഫര്‍ വെച്ചപ്പോള്‍ മറ്റുകടക്കാര്‍ ഉള്ളില്‍ ചിരിച്ചു. എന്നാല്‍ അന്ന് ചിരിച്ചവര്‍ പസാര്‍ഗെയുടെ ഇപ്പോഴത്തെ വളര്‍ച്ച കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്.
ഒരു രൂപയ്ക്ക് സാരിയെന്ന ഓഫര്‍ പ്രഖ്യാപിച്ചതോടെ പസാര്‍ഗെയുടെ ശൃഷ്ടി ദൃഷ്ടിയെന്ന കടയ്ക്ക് ഗംഭിര കച്ചവടമാണ് നടക്കുന്നത്. ഒരു കട മാത്രം ആയിരുന്ന പസാര്‍ഗെ രണ്ടാമത്തെ കട കൂടി തുടങ്ങി കഴിഞ്ഞു. നോട്ടു നിരോധം ദുരിതത്തിലാക്കിയ പാവപ്പെട്ട സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇത്തരത്തിലൊരു വില്‍പ്പന ആരംഭിച്ചതെന്നും ഇത് തന്റെ ജീവിതം മാറ്റി മറിച്ചെന്നും പസാര്‍ഗെ പറഞ്ഞു. ഒരു രൂപയുടെ ഓഫറുമായി തുടങ്ങിയ പസാര്‍ഗെ പുതിയ പല ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 20, 165, 265 രൂപയുടെ സാരികളാണ് മറ്റ് ആകര്‍ഷണം.
2000 രൂപയോളം വില വരുന്ന സില്‍ക്ക് സാരികള്‍ക്ക് ഇവിടുത്തെ വില 450 രൂപ മാത്രമാണ്. ഷര്‍ട്ട്, പാന്റ്, തുടങ്ങിയ തുണിത്തരങ്ങള്‍ക്കും നാലിലൊന്നു മാത്രമാണ് ഇവിടുത്തെ വില. ഇത്രായൊക്കെ ഓഫറുകള്‍ വച്ചിട്ടും തനിക്കു നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. മോഡിയാണ് തന്നെ രക്ഷിച്ചതെന്നും അതിനാല്‍ അദ്ദേഹത്തിന് നന്ദി പറയുകയും ഇനിയും അദ്ദേഹത്തെ തന്നെ പിന്‍തുണയ്ക്കുമെന്നും പസാര്‍ഗെ പറഞ്ഞു.
https://www.facebook.com/Malayalivartha


























