ദേശീയപാതയോരത്തെ മദ്യവില്‍പന നിരോധന ഉത്തരവ്; ഹര്‍ജികള്‍ ഇന്ന് പരിഗണനയില്‍

ദേശീയപാതയോരത്തെ മദ്യവില്‍പന നിരോധിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഞ്ഞൂറ് മീറ്റര്‍ പരിധി പുന:പരിശോധിക്കണമെന്നാണ് തമിഴ്‌നാട്, പുതുച്ചേരി സര്‍ക്കാരുകളുടെ പ്രധാനയാവശ്യം.
വിധിയിലെ വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്ന് അസമിലെയും ഒഡിഷയിലെയും മദ്യവ്യാപാരികള്‍ ആവശ്യപ്പെടും. ജസ്റ്റിസുമാരായ എ.കെ.സിക്രി, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ചിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിനാണ് സുപ്രീംകോടതി ദേശീയപാതയോരത്ത് മദ്യവില്‍പന നിരോധിച്ച് ഉത്തരവിട്ടത്
https://www.facebook.com/Malayalivartha


























