ഡല്‍ഹിയില്‍ പൊലീസും കുറ്റവാളിയും തമ്മില്‍ വെടിവയ്പ്

ദക്ഷിണ ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷന് സമീപം പൊലീസും കുറ്റവാളിയും തമ്മില്‍ വെടിവെപ്പ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുപ്രസിദ്ധ കുറ്റവാളി അക്ബറുമായാണ് പൊലിസ് ഏറ്റുമുട്ടിയത്. ഒടുവില്‍ അക്ബറിനെ പൊലീസ് കീഴടക്കി.
നെഹ്‌റു പ്ലേസില്‍ മെട്രോ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പായതിനാല്‍ ആര്‍ക്കും പരിക്കുകളില്ല. കുറ്റവാളികളെ കുറിച്ച് ലഭിച്ച സൂചനയനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടയുടന്‍ അക്ബറും സഹായിയും വെടിവെക്കാന്‍ തുടങ്ങിയെന്ന് പൊലീസ് പറയുന്നു. 13 റൗണ്ട് വെടിവെപ്പ് നടത്തി. അക്ബറിന്റെ സഹായി ഓടി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























