ശശികല എന്ന ക്രിമിനലിന് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യതയെന്ന് നടി രഞ്ജിനി

അവര്‍ ഒന്നിനും യോഗ്യരല്ല. ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുന്നതിനെതിരെ നടി രഞ്ജിനി. ജയലളിതയുടെ വേലക്കാരി എന്നതിലുപരി മുഖ്യമന്ത്രിയാകാന്‍ ശശികലയ്ക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് രഞ്ജിനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. തമിഴ് ജനതയ്ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് രഞ്ജിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ വിഡ്ഢികളാണെന്നാണോ മന്നാര്‍ഗുഡി മാഫിയ കരുതുന്നത്. ശശികലയെ മുഖ്യമന്ത്രിയാക്കുന്ന മൃഗീയ നടപടിക്കെതിരെ തമിഴ്‌നാട്ടിലെ എല്ലാവരും പ്രതികരിക്കണമെന്നും രഞ്ജിനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ജല്ലിക്കെട്ടിന് വേണ്ടി തമിഴര്‍ പ്രകടിപ്പിച്ച ശക്തി ശശികലയെ തടയുന്നതിനും കാണിക്കണം. ശശികല എന്ന ക്രിമിനല്‍ മുഖ്യമന്ത്രിയാകുന്നത് തടഞ്ഞ് എ.ഐ.എ.ഡി.എം.കെയെ രക്ഷിക്കണം.
പ്രധാനപ്പെട്ട ഒരു പദവി ഏറ്റെടുക്കുുന്നയാള്‍ക്ക് യോഗ്യതയും അനുഭവസമ്പത്തും ഉണ്ടാകണം. അമ്മയുടെ അവസാന ദിനങ്ങളില്‍ അവരെ ജനങ്ങളില്‍ നിന്ന് തടഞ്ഞത് ശശികലയാണ്. തമിഴ്‌നാടിനെ ദൈവം രക്ഷിക്കട്ടെ. ഈ ക്രിമിനലുകള്‍ നടത്തുന്ന ഭരരണ അട്ടിമറിക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇടപെടണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























