തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. മദ്രാസ് സര്‍വകലാശാല ശതാബ്ദി ഓഡിറ്റോറിയത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചെങ്കിലും സത്യപ്രതിജ്ഞ ഇന്നു നടക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തു കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കുന്നതാണു ഊരാക്കുടുക്കായത്. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്തു.
അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി വിധി വന്ന ശേഷം സത്യപ്രതിജ്ഞ നടത്തിയാല്‍ മതിയെന്ന് അദ്ദേഹം നിയമോപദേശം നല്‍കിയതായാണ് സൂചന. ഇതോടെ സത്യപ്രതിജ്ഞ ഒരാഴചയെങ്കിലും നീണ്ടേയ്ക്കും. ചെന്നൈയിലേയ്ക്ക് തിരിയ്ക്കാനിരുന്ന ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേയ്ക്ക് തിരിച്ചതായാണ് വിവരം. അണ്ണാ ഡിഎംകെ നേതൃത്വവും സത്യപ്രതിജ്ഞയെക്കുറിച്ചു മൗനം പാലിക്കുകയാണ്. സ്വത്തു കേസില്‍ ജയലളിതയും ശശികലയും ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
https://www.facebook.com/Malayalivartha


























