കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം; ഐ.എസ്.ഐ ഏജന്റായ മുഖ്യപ്രതി ഷംസുല്‍ ഹോഡയെ നേപ്പാളില്‍ അറസ്റ്റ് ചെയ്തു

കാണ്‍പൂരില്‍ ഉണ്ടായ റയില്‍വേ ട്രാക്ക് സ്‌ഫോടനത്തിലെ മുഖ്യപ്രതിയും പാക്കിസ്ഥാനില്‍ നിന്നുള്ള ഏജന്റുമായ ഷംസുല്‍ ഹോഡയെ നേപ്പാളില്‍ വച്ച് അറസ്റ്റ് ചെയ്തു. ഹോഡ പാകിസ്ഥാനി ഐ.എസ്.ഐ(ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്) അംഗമാണ്. ദുബായില്‍ നിന്നും നേപ്പാളിലേക്ക് കടക്കുന്നതിനിടെയാണ് നേപ്പാളില്‍ വച്ച് ഹോഡയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയില്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെ മുഖ്യകണ്ണി ഷംസുല്‍ എന്നാണ് ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ)യുടെ കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കാണ്‍പൂരില്‍ ഉണ്ടായ ഇന്‍ഡോര്‍പാട്‌ന ട്രെയിനപകടത്തില്‍ 14 കോച്ചുകള്‍ അപകടത്തില്‍ പെട്ട് 150-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷംസുല്‍ ഹോഡയുടെ നിര്‍ദ്ദേശപ്രകാരം റെയില്‍വേ ട്രാക്കുകളില്‍ ബോംബുകള്‍ സ്ഥാപിക്കുകയും ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് പാളങ്ങള്‍ അറുത്തു മാറ്റുകയും ചെയ്തിരുന്നു.
ഇയാളുമായി ബന്ധമുള്ള മൂന്ന് പ്രതികളെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























