തമിഴ്‌നാട് അങ്കലാപ്പില്‍...ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍; ഗവര്‍ണര്‍ സമയം അനുവദിച്ചില്ല...ശശികലക്കെതിരെ ഒപ്പുശേഖരണവുമായി മറുപക്ഷം

കേന്ദ്രം ഇടപെടേണ്ടി വരുമോ. കാര്യങ്ങള്‍ കുഴങ്ങുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. മദ്രാസ് സര്‍വകലാശാല സെന്റനറി ഹാളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും സത്യപ്രതിജ്ഞ ഇന്നു നടക്കില്ല. സത്യപ്രതിജ്ഞയ്ക്കുള്ള സമയം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നല്‍കിയില്ല. ഇതോടെ അസാധാരണ രാഷ്ട്രീയ പ്രതിസന്ധിയാണ് തമിഴ്‌നാട്ടില്‍ രൂപപ്പെടുന്നത്.
തിടുക്കത്തിലുള്ള സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് അറിയുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിം കോടതി അടുത്തയാഴ്ച വിധി പറയാനിരിക്കുന്നതാണ് ഗവര്‍ണറുടെ വിയോജിപ്പിന് കാരണമെന്ന സൂചനയുണ്ട്.
തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്തു. അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി കോടതിവിധി ശശികലയ്ക്ക് എതിരാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കകം രാജിവെക്കേണ്ട സ്ഥിതിയുണ്ടാവുമെന്നും അതിനാല്‍ ഒരാഴ്ച കാത്തിരിക്കുന്നതായിരിക്കും നല്ലതെന്നമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. ഇതോടെ സത്യപ്രതിജ്ഞ ഓരാഴ്ച്ചയെങ്കിലും നീണ്ടേയ്ക്കും.
അതേസമയം, മുഖ്യമന്ത്രിപദം ഒഴിഞ്ഞ് ഒ പന്നീര്‍ ശെല്‍വം നല്‍കിയ രാജിക്കത്ത് ഗവര്‍ണര്‍ വിദ്യാസാഗര്‍ സ്വീകരിച്ചു. വ്യക്തിപരമായ കാരണങ്ങള്‍മൂലം രാജിവയ്ക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. പുതിയ സംവിധാനം ഉണ്ടാകുന്നതുവരെ പകരം ചുമതല വഹിക്കാന്‍ പന്നീര്‍ ശെല്‍വത്തോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
ഡല്‍ഹിയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച മുംബൈയിലേക്ക് മടങ്ങിയിരുന്നു. ഗവര്‍ണര്‍ സംസഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് എ.ജിയോട് വിവരം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ച ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തിലാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തത്. ശശികലയുടെ അധികാരമേറ്റെടുക്കല്‍ ചടങ്ങിനുവേണ്ടി ഒരുക്കം നടക്കുന്നുണ്ടെങ്കിലും സത്യപ്രതിജ്ഞ മാറ്റി വെച്ചതിനെ കുറിച്ച് പാര്‍ടി വക്താക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ജയലളിതയുടെ സത്യപ്രതിജ്ഞയ്ക്ക് വേദിയായ മദ്രാസ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിലാണ് ഒരുക്കം നടക്കുന്നത്. സുപ്രീംകോടതിനിലപാട് അറിഞ്ഞശേഷംമതി പ്രതികരണം എന്നാണ് തമിഴ് നാട് സര്‍ക്കാരിന്റെയും എഐഎഡിഎംകെയുടെയും നിലപാട്. പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നതിന്റെ ആരവം എഐഎഡിഎംകെ അണികളിലോ പാര്‍ടി ആസ്ഥാനങ്ങളിലോ ദൃശ്യമല്ല.
https://www.facebook.com/Malayalivartha


























