ഉറക്കം കെടുത്തുന്ന വിദേശ ഫോണ്‍ കോളുകള്‍; പ്രതികരിക്കരുതെന്ന് സൈബര്‍ പോലീസ്

സാധാരണക്കാരന്റെ ഉറക്കം കളയുന്ന ഫോണ്‍ കോളുകള്‍ ഈയടുത്ത കാലത്തായി വന്‍തോതില്‍ പ്രചരിപ്പിക്കുന്നു. യുകെ, സെര്‍ബിയ ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കോളുകള്‍ വരുന്നത് എന്നാല്‍ ചില അപരിചിത രാജ്യങ്ങളുടെ പേരും ഇക്കൂട്ടത്തിലുണ്ട്. തീവ്രവാദ ബന്ധങ്ങള്‍ ഇതുവഴി ഊട്ടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണോ ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സാധാരണക്കാരന്റെ ഉറക്കം കളയുന്നതു മാത്രമല്ല പണവും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഒരേ ഫോണിലേയ്ക്ക് പല നമ്പറില്‍ നിന്ന് ഒന്നിലധികം തവണ വിളിക്കുന്നു. ഇത്തരം വിളികളോട് പ്രതികരിക്കരുതെന്നാണ് സൈബര്‍ പോലീസിന്റേയും ബിഎസ്എന്‍എല്ലിന്റേയും മുന്നറിയിപ്പ്, ആള്‍ക്കാരെ വീഴ്ത്താനുള്ള തന്ത്രവുമായാണ് ഇത്തരക്കാരുടെ രീതി സ്ത്രീ ശബ്ദമാണ് ഇതില്‍ മുഖ്യമായുള്ളത്. ഇതറിയാതെ മിസ്ഡ് കോള്‍ കണ്ട് തിരിച്ചു വിളിച്ച് പണം നഷ്ടപ്പെടുന്നവരും ധാരാളമുണ്ട്. അറ്റന്‍ഡ് ചെയ്താല്‍ പോലും പണം നഷ്ടമാകുന്ന അവസ്ഥയാണ് ഇത്തരത്തിലുളള ആധുനിക രീതി.

+447417974950, +1400420029, +381612080587 എന്നിങ്ങനെ തുടങ്ങുന്നതോ സമാനമായതോ ആയ പത്തോ പന്ത്രണ്ടോ അക്കങ്ങളിലുള്ള നമ്പറുകളില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോളുകള്‍ വന്നിരുന്നത്. ഇതില്‍ കൂടുതല്‍ കോളുകള്‍ വന്നത് 447 ആരംഭിക്കുന്ന നമ്പറായിരുന്നു. ബിഎസ്എന്‍എല്ലിലെ പ്രീപെയ്ഡ് കണക്ഷന്‍ ഉള്ളവര്‍ക്കായിരുന്നു കൂടുതലും പണം നഷ്ടമായിട്ടുള്ളത്. ഇത്തരക്കാരുടെ ഉദ്ദേശ്യം എന്തിനാണെന്ന് പോലും ആര്‍ക്കും മനസ്സിലാകുന്നില്ല. ഇതിന് പിന്നില്‍ വന്‍ ലോബിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സംശയമുണ്ട്
https://www.facebook.com/Malayalivartha


























