വിദ്യാര്‍ത്ഥിനികളെ പ്രധാനധ്യാപിക സ്‌കൂളിന് ചുറ്റും അര്‍ദ്ധനഗ്‌നരായി ഓടിച്ചു

അധ്യാപകര്‍ക്കൊക്കെ എന്തുപറ്റി, ഇപ്പോള്‍ ദിനംപ്രതി സ്‌കൂളുകളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ്. സംസ്‌കൃത പാഠ ഭാഗങ്ങള്‍ മറന്ന് പോയ വിദ്യാര്‍ത്ഥിനികളെ പ്രധാനധ്യാപിക സ്‌കൂളിന് ചുറ്റും അര്‍ദ്ധനഗ്‌നരായി ഓടിച്ചു. മീന സിങ് എന്ന പ്രിന്‍സിപ്പാളാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന 15 ഓളം വിദ്യാര്‍ത്ഥിനികളോട് പാവാടയില്ലാതെ ഓടാന്‍ കല്‍പിച്ചത്.
സോണ്‍ബാന്ദ്ര ജില്ലയിലെ ജൂനിയര്‍ ഹൈസ്‌കൂളിലാണ് സംഭവം. വിഷയം മറ്റുള്ളവര്‍ വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചതോടെ സംഭവം വിവാദമായി. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു. ആരോപണം അന്വേഷിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ സമിതിയെ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
സംസ്‌കൃത ശ്ലോകം കാണാതെ പറയാന്‍ അറിയില്ലെന്ന് പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ ഓടിച്ചതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. അതേസമയം സംഭവം മീന്‍ സിങ് നിഷേധിച്ചു. താന്‍ ശ്ലോകം ചെല്ലിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ബാക്കിയെല്ലാം കെട്ടു കഥകളാണെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























