പാക്കിസ്ഥാനില്‍ ശക്തമായ ഭൂകമ്പം

പാക്കിസ്ഥാനില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ച മൂന്നിനാണ് ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഇതുവരെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
തീരനഗരമായ പാസ്‌നിയുടെ സമീപമാണ് പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ബലൂച്ചിസ്ഥാന്‍ പ്രവിശ്യയും ഭൂകമ്പത്തില്‍ കുലുങ്ങി.
https://www.facebook.com/Malayalivartha


























