ജനമനസ്സുകളില്‍ എന്നും അവരുടെ പ്രിയപ്പെട്ട 'ഒ.പി.എസ്' തന്നെ; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയി പനീര്‍സെല്‍വം!

മുഖ്യമന്ത്രി പദം രാജിവെച്ച് മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായി ഒ.പനീര്‍സെല്‍വം. ചൊവ്വാഴ്ച രാത്രിയോടെ തന്നെ ട്വിറ്ററിലും മറ്റും ഒന്നാമനായി തന്നെ പനീര്‍സെല്‍വം ടോപ് ട്രെന്‍ഡായി.
അതേ സമയം തന്നെ പനീര്‍സെല്‍വത്തിന്റെ വീടിന് പുറത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും 'മേമേ'യും അടങ്ങിയവ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ പ്രദര്‍ശിപ്പിച്ച് തങ്ങളുടെ പിന്തുണയറിയിച്ചു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്തവയുള്‍പ്പെടെ കൂട്ടത്തിലുണ്ടായിരുന്നു.
ട്വിറ്ററില്‍ നടത്തിയ പീപ്പിള്‍ സര്‍വേയില്‍ 95 ശതമാനത്തോളം ആളുകള്‍ പനീര്‍സെല്‍വം തന്നെ മുഖ്യമന്ത്രിക്കസേരയില്‍ തുടരണമെന്ന് വോട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























