ആര്‍ബിഐ പണവായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു; അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല

ആര്‍ബിഐ പണവായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. വാണിജ്യബാങ്കുകള്‍ ആര്‍ബിഐയില്‍നിന്ന് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപോനിരക്ക് 6.25ശതമാനത്തിലും, റിവേഴ്‌സ് റിപോ നിരക്ക് 5.75 ശതമാനമായും തുടരും.
അനുകൂലസാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിരക്ക് കുറയ്ക്കുമെന്നായിരുന്നു സാമ്പത്തികരംഗത്തെ പ്രതീക്ഷ. എന്നാല്‍, നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകള്‍ സ്വമേധയാ വായ്പാനിരക്ക് കുറയ്ക്കാന്‍ തയ്യാറായതും, മറ്റ് ഏഷ്യന്‍രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ തീരുമാനവും നിരക്ക് പ്രഖ്യാപനത്തെ സ്വാധീനിച്ചതായാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha


























