ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാം; മാര്‍ച്ച് 13 മുതല്‍ ഒരുവിധ നിയന്ത്രണങ്ങളും ഉണ്ടാവില്ല

നോട്ടുനിരോധനം വീണ്ടും ഉദാരമാക്കി റിസര്‍വ് ബാങ്ക്. നോട്ടു നിരോധനത്തെതുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നു. മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധിയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ 24,000 രൂപ മാത്രമാണ് ആഴ്ചയില്‍ പിന്‍വലിക്കാവുന്നത്.
https://www.facebook.com/Malayalivartha


























