വെള്ളത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് കൊടുത്ത് പെണ്‍കുട്ടികളെ ഉപദ്രവിച്ച ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ക്യാമ്പസ്സില്‍ കള്‍ച്ചറല്‍ ഇവന്റിന് എത്തിയ മൂന്ന് പെണ്‍കുട്ടികളെ ഗുവാഹത്തിയിലെ ഐ.ഐ.ടിയില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മയക്കുപൊടി ചേര്‍ത്ത് കൊടുത്ത് അവരെ ലൈംഗീകമായി ഉപദ്രവിച്ചു. അറസ്റ്റിലായ പ്രതികള്‍ പഠിക്കുന്ന കോളേജിന്റെ ഹോസ്റ്റലില്‍ വച്ചാണ് സംഭവം നടന്നത്. ബി.ടെക് വിദ്യാര്‍ത്ഥികളായ രണ്ടുപേരെ പ്രതിചേര്‍ത്താണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത് എന്ന് പോലീസ് വ്യക്തമാക്കി.
തുടര്‍ച്ചയായി ഡ്രഗ് കലര്‍ത്തിയ വെള്ളം പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് കുടിപ്പിച്ചാണ് പ്രതികള്‍ ഈ കൃത്യം ചെയ്തത്. ഗുവഹാത്തി ഐ.ഐ.ടിയിലെ ആല്‍ക്കരിങ്ങാ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ കാണാനെത്തിയ പെണ്‍കുട്ടികള്‍ രാത്രിയായപ്പോഴേക്കും അവരോട് താമസസൗകര്യത്തിന് സഹായം ചോദിക്കുകയും അത് ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞുകൊണ്ട് അവരെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് ചേര്‍ത്ത വെള്ളം കുടിപ്പിക്കുകയുമായിരുന്നു.
അതിന് ശേഷം അവരെ ലൈംഗീക ചേഷ്ടകള്‍ക്ക് ഉപയോഗിക്കുകയുമായിരുന്നു. അടുത്ത ദിവസം രാവിലെ പെണ്‍കുട്ടികളെ ഹോസ്റ്റലിന് പുറത്തൊരു സ്ഥലത്ത് അബോധാവസ്ഥയില്‍ കാണുകയും അവരെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു എന്ന് അവിടത്തെ സെക്യൂരിറ്റി പറയുന്നു.
ഇപ്പോള്‍ പ്രതികള്‍ രണ്ടുപേരും പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha


























