വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍

വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നാലുപേര്‍ അറസ്റ്റിലായി. ഇതില്‍ രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ രണ്ടായിരം രൂപ നോട്ടിന്റെ വ്യാജന്‍ അച്ചടിച്ചതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
വ്യാജനോട്ടുകള്‍ കോളജ് കാന്റീനില്‍ നല്‍കിയപ്പോഴാണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ടു പേര്‍ കൂടി അറസ്റ്റിലായത്. ഇവരില്‍ നിന്ന് 36 ലക്ഷം രൂപയുടെ വ്യാജനോട്ടുകളും കളര്‍ പ്രിന്ററും നാല് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha


























